ചെറിയുള്ളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പല വീടുകളിലും പെട്ടെന്ന് ഉണ്ടാകുന്ന ജുമാ ജലദോഷം എന്നിവയ്ക്ക് വീട്ടമ്മമാർ നൽകുന്ന ഒരു ഒറ്റമൂലിയാണ് ചെറിയ ഉള്ളി. നമുക്കറിയാം മഴക്കാലമാണ് വരാൻ പോകുന്നത് പലതരത്തിലുള്ള രോഗങ്ങളും നമുക്ക് ഉണ്ടാകാം. അതുകൊണ്ട് അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ സജ്ജമാക്കേണ്ടത് വളരെ അത്യാവശ്യമാണ് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചുമാ ജലദോഷം ക്ഷീണം എന്നിവയെ കുറയ്ക്കുന്നതിനും ആയി.
ചെറിയ ഉള്ളി ഉപയോഗിച്ചുകൊണ്ട് ഒരു ലേഹ്യം തയ്യാറാക്കാം. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ അയമോദകം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം എടുക്കുക മൂന്ന് ഏലക്കായ ചേർത്തു കൊടുക്കുക ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി ചൂടാക്കി പകർത്തുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം 20 ചെറിയ ഉള്ളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ഉള്ളിയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്തു വരുമ്പോൾ ഉള്ളി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി വേറൊരു പാൻ എടുത്ത് അതിലേക്ക് കുറച്ച് ശർക്കര ചേർത്ത് വെള്ളം ചേർത്ത് അലിയിച്ച് എടുക്കുക .
ശേഷം പകർത്തി വയ്ക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഉള്ളി വഴറ്റിയതും വറുത്ത അയമോദകം ജീരകം ഏലക്കായ എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക് ചക്കര പാനി ചേർത്തുകൊടുക്കുക ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പു ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നന്നായി കുറുകി പാത്രത്തിൽ നിന്നെല്ലാം വിട്ടു വരുന്ന പരുവം ആകുമ്പോൾ പകർത്താം. ഇത് ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. Credit : tip of idukki