Making Of Tasty Sweet Filling Kozhukatta : രാവിലെയും വൈകുന്നേരവും കഴിക്കാൻ ഒരുപോലെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് കൊഴുക്കട്ട കൊഴുക്കട്ട തയ്യാറാക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ഉള്ളിൽ വയ്ക്കുന്ന മധുരമുള്ള ഫില്ലിംഗ് തന്നെയാണ് വളരെ വിജയകരമായ ഫില്ലിംഗ് ഉണ്ടെങ്കിൽ കൊഴുക്കട്ട കഴിക്കുവാനും എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക ആവശ്യത്തിനു വെള്ളം ഒപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് എങ്കിലും നന്നായി കുഴയ്ക്കേണ്ടതാണ്. കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര വെള്ളം ചേർത്ത് അലിയിച്ചെടുക്കുക.
ശേഷം നന്നായി അലിഞ്ഞ് ഭാഗമായി വരുമ്പോൾ അതിലേക്ക് കുറച്ചു തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങ നന്നായി മിക്സ് ആയി വരുമ്പോൾ അതിലേക്ക് അരക്കപ്പ് ചെറുപയർ വേവിച്ച് എടുത്തത് ചേർത്തുകൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് കുറച്ച് ഏലക്കാപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം പകർത്തി വെക്കുക അടുത്തതായി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കയ്യിൽ ചെറിയ ഉരുളയായ് ഉരുട്ടിയെടുത്ത് പരത്തുക ശേഷം അതിന് നടുവിൽ തയ്യാറാക്കിയ ഫില്ലിംഗ് വെച്ച് പൊതിഞ്ഞെടുക്കുക ഇത് നിങ്ങൾ ആവിയിൽ ഒരു 10 മിനിറ്റ് എങ്കിലും നന്നായി വേവിക്കേണ്ടതാണ് എങ്കിൽ മാത്രമേ അതിന്റെ ഉൾഭാഗം വെന്ത് കറക്റ്റ് ആവുകയുള്ളൂ. ഇത്രയും രുചിയായ ആയ ഫില്ലിംഗ് ഓടുകൂടിയ കൊഴുക്കട്ട നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Credit : Sheeba’s recipe s