ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. ടെലിവിഷൻ പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന് നമുക്ക് പറയാൻ സാധിക്കും. ഏതു കാര്യത്തിനോടും റോബിൻ കാണിക്കുന്ന ഉത്തരവാദിത്വവും, സ്വന്തമായ ഉറച്ച നിലപാടുകളും മറ്റുള്ളവരിൽ നിന്നും റോബിനെ വ്യത്യസ്തനാക്കുന്നു. മലയാളികൾ ഒന്നടങ്കം റോബിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയനിയായ ആരതിക്കൊപ്പം ഉള്ള വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ച കാര്യം റോബിൻ തന്നെ ഒരു പൊതുവേദിയിൽ വെച്ച് പ്രേക്ഷകരോട് തുറന്നു പറഞ്ഞതാണ്.
ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയോട് കൂടി കാണുമെന്നും ആരാധകരെ അറിയിച്ചിരുന്നു. ബിഗ് ബോസിൽ ആയിരിക്കുബോൾ തന്നെ പല വിവാദങ്ങളിലും റോബിൻ ഉൾപ്പെട്ടിരുന്നു. താരം ഇപ്പോൾ അവയെല്ലാം തരണം ചെയ്ത് തന്റെ ഭാവി വധുവിനോപ്പം സുന്ദര നിമിഷങ്ങൾ ആസ്വദിക്കുകയാണ്. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരതിക്കൊപ്പം ഉള്ള വീഡിയോ പങ്കു വെച്ചിട്ടുള്ളത്.
വീഡിയോയിൽ തന്റെ പ്രണയിനിക്കായി ഒരു ചലഞ്ച് നൽകുകയും അത് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള നിമിഷങ്ങൾ ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോകൾക്ക് ലൈക്കും കമന്റുമായി വരുന്നത്. ഇരുവർക്കും വിവാഹാശംസകൾ നൽകാനും ആരാധകർ മറന്നില്ല.
View this post on Instagram