Making Of Pappadam Masala Curry ; നമ്മളെല്ലാവരും തന്നെ ചോറിന്റെ കൂടെ പപ്പടം വറുത്തു കഴിക്കാറില്ലേ പപ്പടം ഉപയോഗിച്ചുകൊണ്ട് ഒരു കറി ഉണ്ടാകുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ മറ്റു കറികൾ കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നിങ്ങൾക്ക് ഒരു കറി ഉണ്ടാക്കണമെങ്കിൽ ഈ പപ്പട കറി തന്നെയാണ് അതിന് ബെസ്റ്റ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് ചെറുതായി ചൂടാക്കുക ശേഷം അഞ്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ചൂടാക്കുക അതിലേക്ക് 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും പത്ത് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിക്കുക .
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം നന്നായി വെന്ത് ഭാഗമാകുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമായ മുളക് നിങ്ങൾക്ക് ചേർക്കാവുന്നതാണ്. അതിനുശേഷം പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് അരക്കപ്പ് പുളി വെള്ളമൊഴിച്ചു കൊടുക്കുക.
വീണ്ടും ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് വറത്തുവച്ചിരിക്കുന്ന പപ്പടം ചെറിയ കഷ്ണങ്ങളാക്കി ചേർത്തു കൊടുക്കുക. ശേഷമിളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ഒരു പച്ചമുളക് കീറിയ കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി ചെറുതായി ചൂടാകുമ്പോൾ പകർത്തി വയ്ക്കുക. Credit : Shamees kitchen