Spicy Onion Tomato Chutney for Breakfast : രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ റസ്റ്റോറന്റിൽ പോകുമ്പോൾ അവിടെ കിട്ടുന്ന ചട്നി കഴിച്ചു നോക്കിയിട്ടുണ്ടോ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ വളരെ രുചികരമായിരിക്കും. പലപ്പോഴും അതുപോലെ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ച വീട്ടമ്മമാർ ഉണ്ടോ. എങ്കിൽ ചട്ടി ഇതുപോലെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഇഷ്ടപ്പെടും. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അഞ്ച് വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചിയും അര ടീസ്പൂൺ ജീരകം എന്നിവ ചേർത്തു നല്ലതുപോലെ വറുത്തെടുക്കുക ഉള്ളി എല്ലാം വഴന്നു വരുമ്പോൾ ആറു വറ്റൽ മുളകും രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം സവാള നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി എല്ലാം വെന്ത് പാകമായതിനു ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നല്ലതുപോലെ അരച്ചെടുക്കുക.
അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ് ശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ ഉഴുന്ന് ഒരു ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക നിറം മാറി വരുമ്പോൾ അത് ചട്ടിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ വളരെ രുചികരവും എളുപ്പവുമായ ഈ ചട്നി എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ. Credit : Shamees kitchen