Kerala Style Toasted Bread Banana Recipe : ബ്രെഡും പഴവും മാത്രമേയുള്ളൂ. ഇത് രണ്ടും ഉപയോഗിച്ച് ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം പലഹാരമായും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം ഉണ്ടാക്കി നോക്കിയാലോ. ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. 10000 പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് കാൽ കപ്പ് പാലു ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക.
ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം നാല് ബ്രഡ് വീതം എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് തേച്ച് പിടിപ്പിക്കുക ശേഷം ഓരോ ബ്രഡും തയ്യാറാക്കിയ മിക്സിൽ മുക്കി നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. രണ്ട് ഭാഗവും നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കാൽ കപ്പ് പഞ്ചസാര ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് പഴം ചെറുതായി അരിഞ്ഞത് ചാരത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അത് ബ്രെഡിന്റെ മുകളിലേക്ക് ആയി ഒഴിക്കുക. ഇത്രമാത്രമേയുള്ളൂ.
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണെങ്കിൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഭക്ഷണമായിരിക്കും അതുപോലെ വൈകുന്നേരം ആണെങ്കിലും കഴിക്കാവുന്നതാണ് ഇത് ചെറിയ കുട്ടികൾക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെടും. പഴവും മുട്ടയും കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതുപോലെ തയ്യാറാക്കി കൊടുക്കാം. Credit : Shamees kitchen