Spicy Prawns Curry Roast : വളരെ രുചികരമായ ചെമ്മീൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ ചെമ്മീൻ നമ്മൾ പലതരത്തിലും ഉണ്ടാക്കി നോക്കാറില്ല ഇതുപോലെ വെറൈറ്റി ആയി തയ്യാറാക്കുക. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കേണ്ടതാണ്. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു വയനയില ചേർത്ത് ചൂടാക്കുക ശേഷം ഒരു സവാള അരച്ചെടുത്തത് ചേർത്തു കൊടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പച്ചമണം മാറി വരുമ്പോൾ ഒരു തക്കാളി അരച്ചെടുത്തത് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. തക്കാളിയും നല്ലതുപോലെ ബന്ധമാകുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക ശേഷം കടയിലേക്ക് ആവശ്യമായ അളവിൽ ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക .
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചെമ്മീൻ ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കേണ്ടതാണ് നല്ലതുപോലെ കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുന്നത് വരെ തിളപ്പിക്കണം. അതിനുശേഷം കുറച്ച് മല്ലിയില ഇട്ട് പകർത്താം. Credit : Shamees kitchen