Making Of Tasty Pazhampori With Less Oil : നമ്മളെല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി ഈ പഴംപൊരി നമ്മൾ സാധാരണ തട്ടുകടയിൽ നിന്നെല്ലാം കഴിച്ചിട്ടുണ്ടല്ലോ നല്ല രീതിയിൽ പൊങ്ങി വരുന്ന സോഫ്റ്റ് പഴംപൊരി കഴിക്കു വളരെ ഇഷ്ടമാണ് എന്നാൽ ഇത് ഉണ്ടാക്കാൻ ഒരുപാട് എണ്ണയാണ് ആവശ്യമായി വരുന്നത് അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ വീട്ടിൽ അത് ഉണ്ടാക്കാറില്ല എന്നാൽ ഇനി ധൈര്യമായി വീട്ടിൽ ഉണ്ടാക്കാം .
അധികം എണ്ണ കുടിക്കാത്ത പഴംപൊരി ഇതുപോലെ ഉണ്ടാക്കിയാൽ മതി. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക ശേഷം രണ്ട് ഏലക്കായയും മൂന്ന് ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും രണ്ടര കപ്പ് മൈദ പൊടിയും ഒരു ടീസ്പൂൺ അരിപ്പൊടിയും ഒരു ടീസ്പൂൺ തൈരും ഒരു നുള്ള് മഞ്ഞൾപൊടി അല്ലെങ്കിൽ നിങ്ങൾക്ക് ഫുഡ് കളർ ചേർക്കാവുന്നതാണ് .
ശേഷം നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ചോറ് ചേർത്ത് കൊടുക്കുക. ഒരുപാട് കട്ടിയല്ലാത്ത എന്നാൽ ഒരുപാട് ലൂസ് അല്ലാതെ രീതിയിൽ മാവ് അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അതിലേക്ക് ഒരുപിടി തേങ്ങ ചിരകിയതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇത്ര മാത്രമേയുള്ളൂ മാവ് റെഡി. ശേഷം നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം എടുത്ത് നീളത്തിൽ ഒരു കനത്തിൽ അരിഞ്ഞെടുക്കുക ശേഷം ഇത് പൊരിക്കുന്നതിന് ആവശ്യമായ എണ്ണ ചൂടാക്കാൻ വയ്ക്കുക ചൂടായതിനു ശേഷം ഓരോ പഴമായി മാവിൽ മുക്കി പൊതിഞ്ഞെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. ഇതുപോലെ ഉണ്ടാക്കിയാൽ അധികം എണ്ണയൊന്നും തന്നെ കുടിക്കില്ല. Credit : sruthis kitchen