Making Of Tasty Wheat Egg Pizza : രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും ഈസി ആയതും രുചികരമായതുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാലും കുട്ടികൾക്കെല്ലാം തന്നെ ഇത് വളരെയധികം ഇഷ്ടപെടും ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ സാധാരണ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നത് പോലെ ഗോതമ്പ് പൊടി ആവശ്യത്തിന് എടുത്ത് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തയ്യാറാക്കി വയ്ക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് എരുവിന് ആവശ്യമായ പച്ച മുളകും രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ച് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ചപ്പാത്തി മാവ് ആവശ്യമുള്ള ഉരുളകൾ എടുത്ത് സാധാരണ ചപ്പാത്തി പരത്തുന്നത് പോലെ പരത്തി പാനിൽ വെച്ച് ചുട്ട് എടുക്കുക.
എല്ലാ ചപ്പാത്തിയും അതുപോലെ തന്നെ ചുട്ടെടുക്കുക ശേഷം അതിൽ ഒരു ചപ്പാത്തിയെടുത്ത് അതിലേക്ക് കുറച്ചു ടൊമാറ്റോ സോസ് തേച്ചു കൊടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തേച്ച് കൊടുക്കുക ശേഷം മുട്ട അതിലേക്ക് ഒഴിച്ച് വേവിച്ചെടുക്കുക അതേ സമയം അതിലേക്ക് കുറച്ച് ചീസ് ചേർത്ത് കൊടുക്കുക.
അതിനു മുകളിലായി സോസ് തേച്ച ചപ്പാത്തി കമഴ്ത്തി വെക്കുക. അതിനുശേഷം മുട്ട ഒരു ഭാഗം വെന്ത് കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക അതിനുമുകളിൽ ആയി കുറച്ച് ചീസ് ഇട്ടുകൊടുത്ത് നല്ലതുപോലെ മെൽറ്റ് ചെയ്ത് എടുക്കുക. ശേഷം പകർത്തി വക്കുക. എല്ലാ മുട്ടയും ചപ്പാത്തിയും ഇതുപോലെ തയ്യാറാക്കുക. ചപ്പാത്തി പിസ്സ ഇതുപോലെ കഴിക്കൂ. Credit : mia kitchen