Making Of Tasty Pappay Putt : വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ നമുക്ക് പുട്ട് തയ്യാറാക്കിയാലോ. സാധാരണ എല്ലാവരും ഗോതമ്പ് ഉപയോഗിച്ചും അരിപ്പൊടി ഉപയോഗിച്ച് പലതരത്തിൽ പുട്ട് തയ്യാറാക്കാറുണ്ട് അതുപോലെ പപ്പായ ഉപയോഗിച്ചുകൊണ്ട് നമുക്ക് രുചികരമായ പുട്ട് തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പപ്പായ പച്ച എടുക്കുക ,
അതിന്റെ തോരെല്ലാം കളഞ്ഞു വൃത്തിയാക്കുക ശേഷം ഗ്രേറ്റർ ഉപയോഗിച്ച് കൊണ്ട് ഗ്രേറ്റ് ചെയ്യുക അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത്ര മാത്രമേയുള്ളൂ അതിനുശേഷം പുട്ട് തയ്യാറാക്കുന്ന കുഴൽ എടുക്കുക അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക.
അതിനുമുകളിലായി പപ്പായയും അരിപ്പൊടിയും ചേർന്ന മിക്സ് ചേർത്തു കൊടുക്കുക ശേഷം ആവിയിൽ അടച്ചുവെച്ച് വേവിക്കുക വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാനും പറ്റും അതുപോലെ ആവിയിൽ പെട്ടെന്ന് വെന്ത് കിട്ടുകയും ചെയ്യും അതിനു ശേഷം പുറത്തേക്ക് എടുക്കുക ഇത് നിങ്ങൾക്ക് കടലക്കറി അല്ലെങ്കിൽ ഏതെങ്കിലും മസാലക്കറികൾ ചേർത്ത് കഴിക്കാവുന്നതാണ് .
വളരെയധികം ആയിരിക്കും എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ രാവിലെ ബ്രേക്ക്ഫാസ്റ്റ് വെറൈറ്റി ആക്കാം കുട്ടികൾക്ക് എല്ലാം തന്നെ ഇത് വളരെ ഇഷ്ടപ്പെട്ടു പപ്പായ കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുത്താൽ മതി . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs