Making Of Tasty Wheat Appam : ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത് സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് എല്ലാം കൊടുക്കാൻ ഇത് വളരെയധികം രുചികരമായിരിക്കും അതുകൊണ്ട് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് പഞ്ചസാര കാരമലൈസ് ആക്കുക. ചെറിയ തീയിൽ വെച്ച് നല്ലതുപോലെ ചൂടാക്കുമ്പോൾ പഞ്ചസാരയുടെ നിറമെല്ലാം മാറി വരും .
ആ സമയത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അത് പകർത്തി വയ്ക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു ചേർക്കുക. അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ റവ ചേർക്കുക ഒരു നുള്ള് ഉപ്പ് ചേർക്കുക.
കുറച്ച് കറുത്ത എള്ള് ചേർക്കുക ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. കുറച്ച് ഏലക്കായ പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നിങ്ങൾക്ക് വെള്ളം ആവശ്യമായി തോന്നുന്നുണ്ടെങ്കിൽ വെള്ളം ചേർത്തു കൊടുക്കുക. ഒരുപാട് ലൂസ് അല്ലാത്ത എന്നാൽ ഒരുപാട് കട്ടി അല്ലാത്ത മാവ് വേണം തയ്യാറാക്കേണ്ടത്.
നിങ്ങൾക്ക് വേണമെങ്കിൽ ഇതിലേക്ക് കുറച്ച് തേങ്ങ കുത്ത് വറുത്ത് ചേർക്കാവുന്നതാണ് അതുപോലെ ഇഷ്ടമുള്ളതും ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മിശ്രിതം ഓരോ സ്പൂൺ വീതം എടുത്ത് എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം. ഇതുപോലെ തയ്യാറാക്കി നോക്കൂ. Crepdit : mia kitchen