തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കിടിലൻ റെസിപ്പി. മറക്കാതെ ഉണ്ടാക്കണേ. | Making Of Tasty Egg Curry Recipe

Making Of Tasty Egg Curry Recipe : മുട്ട ഉപയോഗിച്ചുകൊണ്ട് നമ്മൾ മസാലക്കറി തയ്യാറാക്കാറുണ്ടല്ലോ എന്നാൽ ഇതുപോലെ ഒരു കറി നിങ്ങൾ ഉണ്ടാക്കി കാണില്ല ഇത് ചപ്പാത്തിക്കും ചോറിനും ദോശയ്ക്കും എല്ലാം കിടിലൻ കോമ്പിനേഷനാണ് . ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കു. അതിനായി ഒരു കുക്കർ എടുക്കുക അതിലേക്ക് മൂന്ന് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക .

രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് മീഡിയം സൈസിൽ ഇഞ്ചി 5 വെളുത്തുള്ളി ചതച്ചത് മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചെറിയ തീയിൽ ഒരു മിനിറ്റ് വഴറ്റുക ശേഷം ഇതിലേക്ക് വെന്തുവന്ന ഉള്ളി തക്കാളി ചേർക്കാം ശേഷം ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക കാൽ ടീസ്പൂൺ പഞ്ചസാര ചേർക്കുക അതിലെ വെള്ളം പകുതി വറ്റി വരുന്നത് വരെ തിളപ്പിക്കുക .

ശേഷം മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ ഗരം മസാല ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക അതിലേക്ക് 5 കോഴിമുട്ട പുഴുങ്ങിയത് ചേർത്തു കൊടുക്കുക കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർത്ത് മുട്ട മസാല നല്ലതുപോലെ പൊതിഞ്ഞ് 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക. രുചികരമായ മുട്ട മസാല റോസ്റ്റ് റെഡി. Credit : sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *