കുട്ടിക്കുറുമ്പുമായി വീണ്ടും സുദർശന മോൾ…പുതിയ വീഡിയോ വൈറൽ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും അമ്മ താരയും മുത്തശ്ശിയും എല്ലാവരും മിനി സ്ക്രീനിലും സിനിമ മേഖലയിലും സോഷ്യൽ മീഡിയകളിലുമായി സുപരിചിതരാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുനും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തി ആണ്.ടെലിവിഷൻ പരമ്പരയിലും ഡാൻസ് ഷോകളിലും തിളങ്ങിനിൽക്കുന്ന താരമാണ് അർജുൻ സോമശേഖരൻ. ഇവരുടെ കുടുംബത്തിലെപുതിയ അംഗമാണ് സുദർശന എന്ന സുധമോൾ.

സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിൽ പങ്കുവെക്കാറുണ്ട്. സുദർശനയുടെ ജനനം മുതൽ ഉള്ള എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പരിചിതമാണ്. അതുപോലെ ഇപ്പോൾ തരംഗം ആയിരിക്കുകയാണ് ഇവർ പങ്കുവെച്ച പുതിയ വീഡിയോ. ചിങ്ങം ഒന്നിന് സുദർശന മോൾക്ക് സ്വർണ്ണം വാങ്ങാൻ പോയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്.

കടയിൽ കയറിയ സുദർശന മോൾ ചെറിയ കുറുമ്പ് കാണിക്കുന്നതും വാശിപിടിക്കുന്നതും എല്ലാം വിഡിയോയിൽ വളരെ രസകരമായി കാണാം. മോൾക്ക് സ്വർണ്ണവള ഇട്ടു കൊടുക്കുന്നതും തിരികെ കൊടുക്കാൻ വാശിപിടിക്കുന്നതും ആണ് പുതിയ വീഡിയോയിൽ ഉള്ളത്. സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരുടെയും യൂട്യൂബ് ചാനൽ വഴിയാണ്പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. സുധ മോളുടെ പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ.സൗഭാഗ്യ വെങ്കിടേഷ് എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കുടുംബമാണ് ഇവരുടെത്. സുദർശനമോൾക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. സുദർശനയുടെ ആദ്യത്തെ ഓണം ഐശ്വര്യം നിറഞ്ഞതാകട്ടെ എന്നും ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *