ചെറിയ കുട്ടികളുള്ള എല്ലാ വീടുകളിലും തന്നെ ഉറപ്പായും ഉണ്ടാകുന്ന ഔഷധ ചെടി ആണല്ലോ പനിക്കൂർക്ക എന്നാൽ ഇത് എല്ലാവരുടെ വീടുകളിലും ഉണ്ടാകേണ്ട ഒരു ചെടി കൂടിയാണ് കാരണം ഇപ്പോൾ മഴക്കാലം തുടങ്ങിയിരിക്കുന്നു കലാസുഗങ്ങളും നമ്മളെ തേടി വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് അതിനെ പ്രതിരോധിക്കേണ്ടതും നമ്മുടെ ആവശ്യമാണ് അതിന് പറ്റിയ ഒരു കിടിലൻ ഡ്രിങ്കാണ് പറയാൻ പോകുന്നത്.
വീട്ടിലുള്ള പനിക്കൂർക്കയുടെ ഇല ദിവസവും കുടിക്കാൻ വെള്ളം ചൂടാക്കുമ്പോൾ അതിൽ ഇട്ട് തിളപ്പിച്ച് ദിവസവും കുടിക്കൂ. പെട്ടെന്നുണ്ടാകുന്ന അലർജി പോലെയുള്ള പ്രശ്നങ്ങൾക്കും വയർ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിരോധശേഷിയ്ക്കും വളരെ നല്ല ഔഷധമാണ്. ചെറിയ കുട്ടികൾക്ക് പിടിപെടാൻ സാധ്യത കൂടുതലുള്ള പനി ചുമ ജലദോഷം എന്നിവ വരുമ്പോൾ പനിക്കൂർക്കയുടെ ഇല വാട്ടിപ്പിടിഞ്ഞ് തേനും ചേർത്ത് നൽകാവുന്നതാണ്.
മുതിർന്ന ആളുകൾക്ക് ആണെങ്കിൽ വയറ്റിൽ ഗ്യാസ് വയറുവേദന എന്നിവ ഉണ്ടാകുന്ന സമയത്ത് പനിക്കൂർക്കയുടെ നീരും ചെറുതേനും ചേർത്ത് മിശ്രിതം തയ്യാറാക്കി 3 നേരം ഓരോ ടീസ്പൂൺ വീതം കഴിക്കുക. ഇത് പല ആയുർവേദ മരുന്നുകളിലും ആന്റിബയോട്ടിക്കായി ഉപയോഗിക്കുന്നതാണ്. ഇതിന്റെ ഇലകളെ വിറ്റാമിൻ എ യും ബി യും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ച ശക്തിക്ക് വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
ഇതിന്റെ നീര് ദിവസം ഓരോ സ്പൂൺ വീതം കഴിക്കുകയാണെങ്കിൽ സന്ധിവാതം മൂലം ഉണ്ടാകുന്ന മുട്ടുവേദന അതുപോലെ യൂറിക്കാസിഡ് മൂലമുള്ള നീരും വേദനയും ഒഴിവാക്കാൻ സഹായിക്കും. അതുപോലെ തലമുടി നല്ല ഹെൽത്തിയായി വളരുന്നതിനും ഇത് സഹായിക്കുന്നു. അതുപോലെ രക്തത്തിലെ ഷുഗർ കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ച് നിർത്താനും സഹായിക്കും. കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena