Making Of Tasty Vendakka Mezhukku Puratti : ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും ഒരുപോലെ ചേർന്നുപോകുന്ന ഒരു കിടിലൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയാണ് തയ്യാറാക്കാൻ പോകുന്നത് ഇത് നിങ്ങൾ കഴിച്ചു നോക്കിയിട്ടില്ലെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കുക. ഇതിനായി ആദ്യം തന്നെ വെണ്ടയ്ക്ക ആവശ്യമുള്ളത് എടുത്ത് വട്ടത്തിൽ അരിയുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് വെണ്ടയ്ക്ക അതിലേക്ക് നന്നായി വഴറ്റിയെടുക്കുക. വെണ്ടയ്ക്കയിലെ വഴുവഴുപ്പ് പോകുന്നത് വരെ വഴറ്റിയെടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു തേങ്ങാക്കൊത്ത് ഒരു ടീസ്പൂൺ മല്ലി അര ടീസ്പൂൺ ജീരകം മൂന്ന് വറ്റൽ മുളക് നന്നായി പൊടിച്ചെടുക്കുക.
അതിലേക്ക് മൂന്ന് വെളുത്തുള്ളിയും ചേർത്ത് അരച്ചെടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക .
സവാളയുടെ നിറം മാറി വരുമ്പോൾ കുറച്ചു കറിവേപ്പിലയും മൂന്നു വറ്റൽമുളകും ചേർത്തു കൊടുക്കുക ശേഷം വഴറ്റി വെച്ച വെണ്ടയ്ക്ക ചേർത്തു കൊടുക്കുക. അരപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക എല്ലാം യോജിച്ചു വരുന്നതിനുവേണ്ടി 10 മിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക ശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen