Making Of Tasty Tissue Papper Dosa : ദോശ എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കിയാലോ. കാണുമ്പോൾ ടിഷ്യൂ പേപ്പർ ആണെന്ന് തോന്നും അത്രയും സോഫ്റ്റ് ആണ് ഈ ദോശ. ഇത് ഉണ്ടാക്കിയെടുക്കാനും വളരെ കുറച്ച് സമയം മാത്രം മതി. അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി അരക്കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക നല്ലതുപോലെ കുതിർന്നു വന്നു കഴിയുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തുക അതോടൊപ്പം അരക്കപ്പ് ചോറ് ചേർക്കുക ശേഷം ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക മാവ് ഒട്ടും തന്നെ കട്ടിയുണ്ടാകാതിരിക്കാൻ ആവശ്യത്തിനു വെള്ളം ചേർത്തല ലൂസ് ആക്കുക ശേഷം ദോശ ഉണ്ടാക്കുന്ന പാത്രം എടുത്ത് മീഡിയം തീയിൽ വെച്ച് ചൂടാക്കുക .
ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കൈയിലെ മാവ് ഒഴിച്ച് പരത്തി എടുക്കുക. ഒട്ടും തന്നെ കട്ടില്ലാതെ പരത്തി എടുക്കുക. ശേഷം ചെറിയ തീയിൽ വച്ച് വേവിച്ചെടുക്കുക നല്ലതുപോലെ പാത്രത്തിൽ നിന്നും പകർത്തി വയ്ക്കുക. എല്ലാമാവും അതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kannur kitchen