Pacha Manga Meen Curry : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ രീതിയിൽ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. തുടക്കക്കാർക്ക് പോലും ഇതുപോലെ തയ്യാറാക്കാം. ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഉലുവ ചെറുത് ചൂടാക്കുക.
അതിലേക്ക് ചെറിയ കഷ്ടം ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് 4 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ശേഷം ചുവന്നുള്ളി ചെറുതായരിഞ്ഞതും പകുതി സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക ശേഷം അതിലേക്ക് നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം ഒരു പച്ച മാങ്ങ മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എത്തിയ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു കപ്പ് വെള്ളം അതോടൊപ്പം രണ്ട് കപ്പ് രണ്ടാം തേങ്ങാപാൽ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക.മീൻ നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് മുക്കാൽ കപ്പ് ഒന്നാം പാൽ കറിവേപ്പില കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് ഇറക്കിവെക്കാം. Credit : Shamees kitchen