വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിൽ തീർക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനായി വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനം മാത്രം മതി ഒരുപാട് ജോലികൾ ഈ ഒറ്റ സൂത്രം കൊണ്ട് ചെയ്തു തീർക്കാം. അതിനായി ഇരുമ്പാൻ പുളിയാണ് ഉപയോഗിക്കുന്നത്. വീട്ടിലെ ദിവസേന ഉപയോഗിക്കുന്ന ഓട്ട് പാത്രങ്ങൾ ക്ലാവ് പിടിക്കാതെ വൃത്തിയാക്കണം എങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്യുക. പുളി കുറച്ചതിനുശേഷം പാത്രത്തിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ ഉരച്ചു കൊടുക്കുക .
അതിനുശേഷം വൃത്തിയാക്കി എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി എടുക്കുക അതിലേക്ക് കുറച്ച് ഇരുമ്പാൻ പുളിയുടെ നീര് ഒഴിക്കുക. ഇത് രണ്ടും കൂടി ചേർത്ത് പാത്രം വൃത്തിയാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നതാണ്. വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന കത്തിയെല്ലാം ഇതുപോലെ വൃത്തിയാക്കാം. അടുത്തതായി പുളി ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് അധികം ചെറിയ കഷ്ണങ്ങളാക്കി കൊടുക്കുക .
അതിലേക്ക് കുറച്ച് വിനാഗിരിയും ചേർത്ത് അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തിരിക്കുക. ശേഷം അര ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് കുട്ടികൾക്ക് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ് ആദ്യമായി ഗ്യാസ് ബർണറുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം.
അതിനായി നിങ്ങൾക്ക് വേണമെങ്കിൽ ഈ ലിക്വിഡിന്റെ അകത്തേക്ക് ഗ്യാസ് ബർണറുകൾ വയ്ക്കാവുന്നതാണ്. കുറച്ച് സമയത്തിനുശേഷം എടുത്ത് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാം. അതുപോലെ അടുക്കളയിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ ഇളക്കിയെടുക്കുന്നതിനും വൃത്തിയാക്കുന്നതിനും എല്ലാം തന്നെ ഈ ലിക്വിഡ് വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ അഴുക്കുപിടിച്ച കിച്ചൻ സിംഗ് ഗ്യാസ് സ്റ്റൗ ഭാഗങ്ങൾ എന്നിവയെ നിങ്ങൾക്ക് ഇതേ ലിക്വിഡ് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : tip of idukki