കുഞ്ഞിനോടൊപ്പം കളിച്ചും ചിരിച്ചും രസിക്കുകയാണ് യുവ…. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് അച്ഛന്റെയും മകന്റെയും കളിച്ചിരികൾ.

കുറച്ചുനാളുകളായി സോഷ്യൽ മീഡിയകളിൽ തരംഗം ആക്കുന്ന വാർത്തകളിൽ ഒന്നാണ് മൃദുലയുടെയും യുവ കൃഷ്ണയുടെയും. ഇരുവർക്കുംഒരു പെൺകുഞ്ഞ്ജനിച്ച സന്തോഷം സോഷ്യൽ മീഡിയ വഴി ഇരുവരും പങ്കുവെച്ചിരുന്നു. ഗർഭകാലം മുതൽക്കേ എല്ലാ വിശേഷങ്ങളും ഇവർ ഇവരുടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ലേബർ റൂമിലെ വീഡിയോ വലിയ തരംഗമായിരുന്നു. അതിനു പിന്നാലെയാണ് പുതിയ വീഡിയോ വരുന്നത്.

ഷൂട്ടിങ്ങിന്റെ തിരക്കുള്ളതിനാൽ കുഞ്ഞു ജനിച്ച അന്ന് തന്നെ ഷൂട്ടിംഗ് സ്ഥലത്തേക്ക് യുവ തിരിച്ചു പോവുകയായിരുന്നു ഇതിനുശേഷം ഡിസ്ചാർജ് ദിവസമാണ് യുവ തിരിച്ചെത്തിയത് തിരിച്ചെത്തിയതും കുഞ്ഞിനെ താഴെ വയ്ക്കാതെ എടുത്ത് കളിപ്പിക്കുന്ന യുവയുടെ വീഡിയോ ആണ് മൃദുല ആരാധകർക്കായി പങ്കുവെച്ചത്. വീഡിയോയിൽ ഡാഡിസ് ഗേൾ എന്നും എഴുതിയിട്ടുണ്ട്.

മിനിസ്ക്രീം വഴി ഏവർക്കും പരിചിതരായ വ്യക്തികളാണ് യുവ കൃഷ്ണയും മൃദുലയും. മൃദുവാ വ്ലോഗ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇരുവർക്കും ഉണ്ട്. പ്രസവ സമയത്ത് മൃദുലയുടെ കയ്യും പിടിച്ച് ഒപ്പം നിൽക്കുന്ന യുവയ്ക്ക് ഒരുപാട് പ്രശംസകളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് തന്റെ മകളെ താഴെ വെക്കാതെ എടുത്ത് നടക്കുന്ന യുവയുടെ വീഡിയോ വൈറൽ ആകുന്നത്.

മൃദുലയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ ഓരോ വീഡിയോകളും ആരാധകർ കാണാറുള്ളത്. ആശുപത്രിയിൽ വച്ച് മൃദുലക്ക് പിറന്നാൾ സമ്മാനം നൽകുന്നതും മറ്റുമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആയിരുന്നു.ഇരുവരുടെയും പുതിയ വീഡിയോകൾക്ക് ആയുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഒപ്പം കുഞ്ഞിനെ കാണാൻ ഉള്ള ആകാംക്ഷയും ആരാധകർക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *