Making Of Tasty Egg Varattiyath : വളരെ ടേസ്റ്റി ആയ ഒരു മുട്ട വരട്ടിയത് തയ്യാറാക്കാം. ഇന്നു മുട്ട ഒരുപോലെയല്ലേ ഉണ്ടാക്കാറുള്ളത് എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഇതുപോലെ തയ്യാറാക്കു. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു വെളുത്തുള്ളി അര ടീസ്പൂൺ കുരുമുളക് 10 ചെറിയ വറ്റൽ മുളക് മൂന്നു ഗ്രാമ്പു രണ്ട് ഏലക്കായ അര ടീസ്പൂൺ പെരുംജീരകം കുറച്ച് കറിവേപ്പില.
കുറച്ച് തേങ്ങ ചിരകിയതോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കുക ശേഷം വെള്ളം ഒന്നും ചേർക്കാതെ നല്ലതുപോലെ ചതച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക.
മൂന്നു വറ്റൽ മുളകും ചേർക്കുക നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് 5 മുട്ട പൊട്ടിച്ചൊഴിക്കുക കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ചു മുളകുപൊടിയും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക മുട്ട നല്ലതുപോലെ വെന്തു കഴിയുമ്പോൾ അത് ചെറിയ കഷണങ്ങളാക്കി ചിക്കി എടുക്കുക. ശേഷം അതിലേക്ക് കുറച്ച് മല്ലിയില ചേർത്ത് കൊടുക്കുക.
ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം കുറച്ചു സമയം അടച്ചുവെച്ച് വേവിക്കുക. മുട്ടയിലേക്ക് മസാല എല്ലാം നല്ലതുപോലെ ഇളക്കി യോജിച്ചതിനുശേഷം അര ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പ് വേണമെങ്കിൽ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം. Credit : mia kitchen