വിനായക ചതുർഥി ദിവസം ചിത്രം പങ്കുവെച്ച് മലയാള സിനിമയുടെ താരരാജാവ്.

മലയാള സിനിമയുടെ എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ താരരാജാവ് ആണ് മോഹൻലാൽ. സിനിമ മേഖലയിൽഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. സോഷ്യൽ മീഡിയകളിൽ സജീവമായ അദ്ദേഹം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ചിരിക്കുകയാണ് പുതിയ ചിത്രം. വിനായക ചതുർത്തി ദിവസം വീട് മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ച് വിനായകന്റെ ശില്പവുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

ഒപ്പം നിരവധി ഗണപതി ശില്പങ്ങളും കാണാം. ഒരുപാട് സിനിമ തിരക്കുകൾക്കിടയിലും ചിത്രം പങ്കുവെച്ച ലാലേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ചിത്രം നിമിഷങ്ങൾക്കകം വൈറൽ ആവുകയായിരുന്നു. ഗണപതി ബപ്പാ മോറിയ എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്. അദ്ദേഹം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളുംനിമിഷങ്ങൾ കൊണ്ടാണ്സോഷ്യൽ മീഡിയ ഏറ്റെടുത്തത് .

താരം  ഇതിനു മുൻപ് പങ്കുവെച്ച വർക്കൗട്ട് വീഡിയോ വലിയ തരംഗമായിരുന്നു. അതിനു മുൻപ് മലയാള സിനിമയുടെ താര രാജാക്കന്മാർ ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിരുന്നു. വെള്ള ജുബ്ബ അണിഞ്ഞാണ് മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി സിനിമകളാണ് ഇനി അദ്ദേഹത്തിന്റെതായി ഇറങ്ങാൻ നിൽക്കുന്നത്.

ഇപ്പോൾ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ. അദ്ദേഹം സംവിധാനം ചെയ്യുന്ന ബാറോസ് എന്ന പുതിയ ചിത്രവും പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. മോഹൻലാൽആദ്യമായി സംവിധാനം ചെയ്യുന്നചിത്രം എന്ന ഖ്യാതിയും ഈ സിനിമക്ക് ഉണ്ട് അതിനു മുൻപ് എല്ലാ തിരക്കുകളിൽ നിന്നും മാറിക്കൊണ്ട് വിനായക ചതുർത്തി ആശംസകൾ പങ്കുവെച്ച മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *