ഈ നാല് ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്. വയറ്റിലെ ക്യാൻസറിന്റെ സൂചനകളാണ്.

വയറ്റിൽ കാൻസർ വരുന്നതിന്റെ പൊതുവായ ജല ലക്ഷണങ്ങൾ ഉണ്ട് അവയിൽ പ്രധാനപ്പെട്ടതാണ് ക്ഷീണം മിക്ക ആളുകളിലും കാണുന്നതാണ് അതുപോലെ പെട്ടെന്ന് തൂക്കം കുറഞ്ഞു വരുക പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ വെയിറ്റ് കുറയുക. മലവിസർജന രീതികളിൽ ഉണ്ടാകുന്ന വ്യത്യാസം അതായത് ചില സമയങ്ങളിൽ പോകാതിരിക്കുക ചില സമയങ്ങളിൽ കൂടുതൽ പ്രാവശ്യം പോവുക അതുപോലെ രക്തത്തിന്റെ അംശം ഉണ്ടാവുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.

ഇതൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയിട്ട് പറയപ്പെടുന്നത്. അതുപോലെ അന്നനാളത്തിന്റെ ഭാഗത്ത് ക്യാൻസർ വരികയാണെങ്കിൽ ഭക്ഷണം കഴിക്കുവാൻ ആദ്യം തടസ്സം നേരിടുന്നതായിരിക്കും. അതുപോലെ ഈ സ്ഥലങ്ങളിൽ നിന്ന് രക്തം പോവുകയാണെങ്കിൽ മലത്തിന് കറുത്ത നിറമായിരിക്കും ഉണ്ടാവുക. എന്തെങ്കിലും കാരണവശാൽ ഭക്ഷണം ഇറക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

അതുപോലെ തന്നെ ക്രമേണ കൂടിവരുന്ന തടസ്സം കൂടിയായിരിക്കും ഇത്. അതുപോലെ അടുത്ത ലക്ഷണമാണ് ഛർദി. അതുപോലെ അമിതമായി രക്തക്കുറവ് ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. കിതപ്പ് ക്ഷീണം എന്നിവ അമിതമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഇത്തരത്തിൽ രക്തം കുറയുന്നതിന്റെ സൂചനയാണ്.

അതുപോലെ ചെറുകുടലിന്റെ ഭാഗത്തും വൻകുടലിന്റെ ഭാഗത്തും ഇതുപോലെ ക്യാൻസറിന്റെ സൂചനകൾ ഉണ്ടാവുകയാണെങ്കിൽ വയറുവേദന ശർദി അതുപോലെ മലവിസർജന സമയത്ത് ഉണ്ടാകുന്ന രക്തത്തിന്റെ അംശം ഇങ്ങനെയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയിട്ട് പറയുന്നത്. നിങ്ങൾക്ക് ഇതുപോലെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിച്ച് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *