Making Of Tasty Soft Dosa : ബ്രേക്ക്ഫാസ്റ്റ് ഒരുദിവസത്തെ മുഴുവൻ സ്വാധീനിക്കുന്ന ഒരു കാര്യമാണ് രാവിലെ നമ്മൾ വളരെ രുചികരമായിട്ടുള്ള ഒരു ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ അതിന്റെ സന്തോഷം ആ ദിവസം മുഴുവൻ നമ്മളിൽ ഉണ്ടാകും. ബ്രേക്ക് ഫാസ്റ്റ് അടിപൊളിയാക്കാൻ നമുക്ക് ഒരു കിടിലൻ ഐറ്റം തന്നെ തയ്യാറാക്കാം നല്ല സോഫ്റ്റ് ദോശയും അതിനുപറ്റിയ കിടിലൻ ചമ്മന്തിയും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് പച്ചരിയെടുത്ത് വയ്ക്കുക,
അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക അടുത്തതായി മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഉഴുന്ന് എടുത്തു നന്നായി കഴുകി വൃത്തിയാക്കി പച്ചരിയോടൊപ്പം ചേർത്ത് കൊടുക്കുക ശേഷം ഒരു നുള്ള് ഉലുവയും ചേർത്ത് ഒരു കപ്പ് ചോറും അര ടീസ്പൂൺ ഈസ്റ്റ് ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പ്. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വയ്ക്കുക ഒരു അഞ്ചു മണിക്കൂർ കൊണ്ട് തന്നെ നല്ലതുപോലെ കുതിർന്നു കിട്ടുന്നതാണ് .\
ഇത് നിങ്ങൾക്ക് തലേദിവസം തയ്യാറാക്കി വയ്ക്കുന്നതായിരിക്കും നല്ലത് അതിനു ശേഷം പുറത്തേക്ക് എടുത്ത് വെള്ളമെല്ലാം തന്നെ കളയുക. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അത് കഴിഞ്ഞ് എല്ലാം കൂടി ചേർത്ത് അടച്ചുവെച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക ഒരു മണിക്കൂർ കഴിയുമ്പോഴേക്കും നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം. മാവ് തയ്യാറായി കഴിഞ്ഞാൽ സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കുക.
ഇതിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയതും നാല് പച്ചമുളക് കുറച്ചു പൊട്ടുകടല ഒരു ചെറിയ കഷണം ഇഞ്ചി ചെറിയ കഷണം സവാള ആവശ്യത്തിനു കറിവേപ്പില വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തിയും ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച ഒഴുക്കുക. Credit : Rathna’s kitchen