Making Of Tasty Unniyappam Recipe : നിങ്ങൾ ഉണ്ണിയപ്പം ആദ്യമായിട്ടാണോ തയ്യാറാക്കാൻ ശ്രമിക്കുന്നത് എന്നാൽ വളരെ കൃത്യമായ രീതിയിൽ എങ്ങനെ ഉണ്ണിയപ്പം ഉണ്ടാക്കാം എന്ന് നോക്കാം ഈ റെസിപ്പി നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും.ഇതിനായി ആദ്യം തന്നെ 400 ഗ്രാം പച്ചരി വെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക ,
ശേഷം നന്നായി കുതിർന്നു വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി കൊടുക്കുക.അതിനുശേഷം ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് അലിയിച്ചെടുക്കുക. നല്ലതുപോലെ അലിഞ്ഞു വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക.
അരച്ചെടുത്തതിനുശേഷം നന്നായി പഴുത്ത രണ്ടു ചെറുപഴം അതിലേക്ക് ചേർത്തു കൊടുക്കുക കുറച്ച് ഏലക്കായ പൊടിച്ചത് ചേർക്കുക ശേഷം വീണ്ടും നന്നായി അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി അടച്ചു വയ്ക്കുക. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല പുറത്തു തന്നെ വച്ചാൽ മതി ഒരു നാലു മണിക്കൂർ കഴിഞ്ഞ് പുറത്തേക്ക് എടുക്കുക.
അതിനുശേഷം വെള്ളം ആവശ്യമാണെങ്കിൽ ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി അതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് വറുത്ത് ചേർക്കുക. ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക.. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് മാവ് ഒഴിച്ച് ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ എല്ലാ ഉണ്ണിയപ്പവും തയ്യാറാക്കുക. Credit : Shamees kitchen