Making Of Tasty Masala Egg : വളരെ വിഷകരമായിട്ടുള്ള ഒരു മുട്ടക്കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് നിങ്ങൾ ഇതുപോലെ ഒരിക്കൽ തയ്യാറാക്കിയാൽ പിന്നെ മുട്ടക്കറിയുടെ രുചി നിങ്ങളുടെ വായിൽ നിന്നും പോകില്ല. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് 5 ഗ്രാമ്പു ഒരു തക്കോലം ഒന്നര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് നന്നായി ചൂടാക്കുക ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത്.
തേങ്ങയുടെ നിറം മാറിവരുന്ന സമയത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക അതിന്റെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യമായ അളവിൽ മുളകുപൊടി ചേർത്തു കൊടുക്കുക ശേഷം വീണ്ടും നല്ലതായി ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക.
അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ഒരു വലിയ കഷണം ചെറുതായി അരിഞ്ഞതും അഞ്ചു വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക .
വീണ്ടും ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും നേരത്തെ വറുത്തു വച്ചിരിക്കുന്ന തേങ്ങ അരച്ചെടുത്ത അരപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് മുട്ട ചേർത്ത് കൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കുക അതുകഴിഞ്ഞ് പകർത്തി വയ്ക്കാം. Credit : mia kitchen