Making Of Tasty Kadala Curry Special Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ എന്ത് ഉണ്ടാക്കിയാലും അതിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ കടലക്കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് വെള്ളക്കടല ഓരോരുത്തർക്കും ആവശ്യമുള്ള അളവിൽ എടുത്ത് നല്ലതുപോലെ വേവിച്ച് വെക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ചു തേങ്ങാക്കൊത്ത് അതിൽ ഇട്ട് വറുത്ത് കോരി മാറ്റുക .
ശേഷം അതിലേക്ക് മൂന്ന് വലിയ വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിച്ച അതും കോരി മാറ്റുക ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള നന്നായി വഴന്നു വരുമ്പോൾ ആ സമയം കൊണ്ട് ഒരുമിക്സിയുടെ ജാറിലേക്ക് വളർത്തിയെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും തേങ്ങയും അതോടൊപ്പം അര ടീസ്പൂൺ പെരുംജീരകം.
കടല വേവിച്ചതിൽ നിന്ന് രണ്ട് ടീസ്പൂൺ കടലയും മൂന്നു പച്ചമുളകും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. സവാള വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നല്ലതുപോലെ ചൂടാക്കുക ശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക .
തക്കാളി നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല ചേർത്ത് കൊടുക്കുക അതോടൊപ്പം അരച്ച് വച്ചിരിക്കുന്ന അരപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം 10 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമായതിനു ശേഷം കുറച്ച് കസ്തൂരി മേത്തിയോ അല്ലെങ്കിൽ മല്ലിയിലയോ ഇട്ട് പകർത്തി വയ്ക്കാം. Credit : mia kitchen