Coconut Milk Sweet : നമ്മളെല്ലാവരും തന്നെ വിരുന്നുകാർ വരുന്ന സമയത്ത് അല്ലാത്ത സമയത്ത് എല്ലാം മധുര പലഹാരങ്ങൾ മേഖലകളിൽ നിന്ന് വാങ്ങാറുണ്ടല്ലോ ചില സമയങ്ങളിൽ അതിലെല്ലാം ഒരുപാട് പൈസയായിരിക്കും നമ്മൾ കൊടുക്കുന്നത്. എന്നാൽ ഇതെല്ലാം നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ് എന്ന് പറഞ്ഞാലോ. നിങ്ങളും ഇതുപോലെ തയ്യാറാക്കി വെക്കുക.
ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ചു കൊടുക്കുക ശേഷം കൈവിടാതെ ഇളക്കി പാല് വറ്റിച്ചെടുക്കുക ചെറുതായി വറ്റി കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക അല്ലെങ്കിൽ നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കാൻ കിട്ടുന്ന ചിരകിയ തേങ്ങയും ഉപയോഗിക്കാവുന്നതാണ് ശേഷം നല്ലതുപോലെ കൈവിടാതെ ഇളക്കി കൊടുക്കുക.
കുറച്ച് സമയം കഴിയുമ്പോൾ അത് വറ്റി വരുന്നത് കാണാൻ സാധിക്കും നല്ലതുപോലെ കട്ടിയായി വരുമ്പോൾ കുറച്ച് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക അതുപോലെ കാൽ കപ്പ് പാൽപ്പൊടി ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക ശേഷം നല്ലതുപോലെ കട്ടിയായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
ശേഷം ചെറിയ ചൂടോടുകൂടി ഒരേ വലുപ്പത്തിലുള്ള ഉരുളകളായി ഉരുട്ടി കൈകൊണ്ട് ചെറുതായി പരത്തുക ശേഷം ചിരകിയതിൽ പൊതിഞ്ഞ് എടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു കുങ്കുമപ്പൂവ് പാലിൽ മിക്സ് ചെയ്തതിനു ശേഷം അത് ഒരു തുള്ളി വീതം എല്ലാ പലഹാരത്തിന്റെ മുകളിലും ഒറ്റിച്ചു കൊടുക്കുമ്പോൾ കാണാനും നല്ല ഭംഗിയുണ്ടാകും. ഇതുപോലെ നിങ്ങളും തയ്യാറാക്കി വക്കൂ. Credit : Shamees kitchen