Making Of Tasty Curd Recipe : പ്രത്യേകിച്ച് കറിയൊന്നും ഇല്ലെങ്കിൽ തന്നെയും നമ്മൾ മലയാളികൾ പലപ്പോഴും തൈരും ഉപ്പു മാത്രം ചേർത്ത് എത്ര വേണമെങ്കിലും ചോറുണ്ണും. കാരണം മലയാളികളായ നമ്മളെല്ലാവർക്കും തന്നെ തൈര് കൂട്ടി ചോറുണ്ണാൻ വളരെയധികം ഇഷ്ടമാണ് എന്നാൽ ഇനി തൈര് മാത്രം ചേർത്ത് കഴിക്കാതെ തൈര് ഇതുപോലെ തയ്യാറാക്കി കഴിക്കൂ. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം .
അതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് തക്കാളി ചേർക്കുക ആവശ്യമായ പച്ചമുളക് ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ തിരുമ്മി എടുക്കുക അതിലേക്ക് അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക നിങ്ങൾക്ക് ആവശ്യമുള്ള അത്രയും തൈര് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം ഇളക്കി യോജിപ്പിക്കുക. അടുത്തതായി അര ടീസ്പൂൺ കടുക് നല്ലതുപോലെ പൊടിച്ചതിനു ശേഷം .
തൈരിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും ചേർക്കുക കുറച്ച് കറിവേപ്പിലയും ചേർക്കുക ശേഷം അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് ഉള്ളി വാടി വരുമ്പോൾ അതിലേക്ക് ഭൂത വറ്റൽ മുളകും ചേർത്തു കൊടുക്കുക.
എല്ലാം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഓഫ് ചെയ്യുക ശേഷം തൈരിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്തു കൊടുത്തതിനുശേഷം അതിനുമുകളിൽ ആയി ഉള്ളിയും താളിക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ഇനി ഇതുപോലെ തയ്യാറാക്കി കഴിക്കൂ. Credit : Lillys natural tips