സാധാരണയായി നമ്മൾ പുറത്തേക്ക് പോകുമ്പോൾ മുഖത്ത് പൗഡർ ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ഈ പൗഡർ അതിനു മാത്രമല്ല അടുക്കളയിലെ കുറച്ച് ജോലികൾ എളുപ്പമാക്കുന്നതിനും നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അതിനായി ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് അടുക്കളയിലെ എല്ലാ ജോലികളും കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി കഴിഞ്ഞതിനുശേഷം കിച്ചൻ സിങ്കിന്റെ വെള്ളം പോകുന്ന ഭാഗത്ത് കുറച്ച് പൗഡർ ഇട്ടുകൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാറ്റ പല്ലി എന്നിവ വരുന്നത് ഒഴിവാക്കാൻ സാധിക്കും അതുപോലെ തന്നെ ടൈലുകളുടെ സൈഡിൽ കാണുന്ന അഴുക്കുകൾ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി കുറച്ച് പൗഡർ ഇട്ടതിനുശേഷം ബ്രഷ് ഉപയോഗിച്ച് കൊണ്ട് കുറച്ചു നോക്കൂ പെട്ടെന്ന് തന്നെ വഴക്ക് പോകുന്നത് കാണാൻ സാധിക്കും.
അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് ഫ്ലാസ്ക് ഉപയോഗിക്കുമ്പോൾ അത് വൃത്തിയോടെ സൂക്ഷിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഫ്ലാസ്കിൽ കുറച്ചു വിനാഗിരിയും ഉപ്പും ചേർത്ത് അതിനുശേഷം കുറച്ച് സമയം കുപ്പി കുലുക്കി വൃത്തിയാക്കുക. അടുത്ത ഒരു ടിപ്പ് ഇഞ്ചി എല്ലാം കുറെ നാളത്തേക്ക് പുറത്തുവച്ച് കഴിയുമ്പോൾ കേടായി പോകാറുണ്ട്.
എന്നാൽ ഇനി കേടായി പോകാതിരിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി ആദ്യം അത് നല്ലതുപോലെ വൃത്തിയാക്കിലെല്ലാം കളയുക ശേഷം മുറിച്ച് എടുക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ഇഞ്ചികളെല്ലാം ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഇഞ്ചി കേടാകാതെ ഇരിക്കുന്നതായിരിക്കും. ഈ ടിപ്പുകൾ എല്ലാം നിങ്ങൾ മറക്കാതെ ചെയ്യുമല്ലോ. Credit : Prarthana’ s world