നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മ അടുക്കലാണ് ഫംഗൽ ഇൻഫെക്ഷൻ കാരണം. സാധാരണ രീതിയിൽ ഏപ്രിൽ മെയ് മാസങ്ങളിൽ കാണുന്ന ഇതുപോലെയുള്ള ഫംഗൽ ഇൻഫെക്ഷനുകൾ കണ്ടു വരാറുണ്ട് ഇത് ഒരു പകർച്ചവ്യാധിയുടെ ഭാഗമായിട്ടാണ് വരുന്നത്. പരസ്പരം കൊണ്ട് ഇത് മറ്റൊരാളിലേക്ക് പകർന്നുപോകാം അല്ലെങ്കിൽ പടരാം. ശരീരത്തിന്റെ ഒരുഭാഗത്ത് ഉണ്ടെങ്കിൽ അത് അവിടെ നിന്നും മറ്റൊരു ഭാഗത്തേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുപോലെ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന തുണി അത് ഏതുതരത്തിലുള്ളതും ആകാം അതിൽ നിന്നെല്ലാം ഫങ്കൽ ഇൻ ഫെക്ഷനുകൾ വഴി വട്ടച്ചൊറി വരാം. മൂന്നാമത്തെ മാർഗ്ഗമാണ് വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങൾ വഴി വരുന്നത്. ഇതിനെ ശരിയായ രീതിയിൽ ട്രീറ്റ്മെന്റ് ചെയ്യുകയാണെങ്കിൽ ഫലപ്രദമായി തന്നെ ഇത് മാറ്റാൻ സാധിക്കും. സാധാരണ ചൊറി പോലെയല്ല വട്ടത്തിൽ തന്നെ കാണപ്പെടുന്നതായിരിക്കും അതുപോലെ ഇതിന്റെ അരികുകളിൽ ആയിരിക്കും കൂടുതലായി ചുവന്ന തുടുത്ത് വരുന്നത്.
സാധാരണ രീതിയിൽ ശരീരത്തിന്റെ മടക്കുകളിൽ ആയിരിക്കും കണ്ടുവരുന്നത്. അസുഖം വരുമ്പോൾ സ്വന്തമായി ആരും ചികിത്സ നടത്താതിരിക്കുക. ഇത് വരാതിരിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. നമ്മൾ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക എന്നതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ട ഒരു കാര്യം.
രണ്ടാമത്തെ കാര്യം ദിവസവും രണ്ട് നേരം സോപ്പ് തേച്ചു കുളിക്കുക. മൂന്നാമത്തെ കാര്യം വീട്ടിൽ ആർക്കെങ്കിലും ഇതുപോലെയുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അവരുടെ കൂടെ തന്നെ ചെറിയ രീതിയിൽ എങ്കിലും ഇതിന്റെ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ് ഇല്ലെങ്കിൽ അത് പെട്ടെന്ന് വരാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. അതുപോലെ മറ്റൊരു കാര്യം എല്ലാവരുടെയും ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ കഴിവതും ഡ്രൈ ആക്കി വെക്കാൻ ശ്രമിക്കുക. വിയർപ്പ് ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam