Making Of Egg Gravy Recipe : ചൂട് ചോറിന്റെ കൂടെയും രാവിലെ ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കുന്ന വിഭവങ്ങൾ ഏതു തന്നെയായാലും അതിനെല്ലാം ഇനി ഒറ്റ കറി മാത്രം മതി. ഇതുപോലെ ഒരു മുട്ട മസാല തയ്യാറാക്കുക ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ രണ്ട് ഏലക്കായ ഒരു ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പൂ അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് ചൂടാക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾ പൊടി .
എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക .
തിളച്ചു വരുമ്പോൾ അതിലേക്ക് മൂന്ന് പച്ചമുളക് കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ദേവി നന്നായി കുറുകി വരുമ്പോൾ പുഴുങ്ങിയെടുത്ത മുട്ടയിൽ കട്ടികൊണ്ട് പറഞ്ഞതിനുശേഷം കറിയിലേക്ക് ചേർത്തു കൊടുക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ്. ഗ്രേവി നന്നായി കുറുകി ഭാഗമാകുമ്പോൾ പകർത്തി വയ്ക്കാം. Credit : Shamees kitchen