Making Of Tasty Vendaykka Poriyal : വളരെ ടേസ്റ്റിയും രുചികരവുമായ വെണ്ടയ്ക്ക മസാല ഫ്രൈ നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതിന്റെ രുചി വേറെ ലെവൽ ആണ്. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ വെണ്ടയ്ക്ക മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി അരിഞ്ഞ് ഒരു പാത്രത്തിൽ വയ്ക്കുക അതിനുശേഷംഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അഞ്ച് ചുവന്നുള്ളി ചതച്ചത് ചേർത്തു കൊടുക്കുക. ഇതെല്ലാം നല്ലതുപോലെ വഴന്നു വരുന്നതുവരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് വെണ്ടയ്ക്ക അരിഞ്ഞത് ചേർത്തു കൊടുക്കുക .
ശേഷം ഇളക്കി യോജിപ്പിക്കുക. വെണ്ടയ്ക്ക നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്നു വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
മസാല വെണ്ടയ്ക്കയിലേക്ക് നല്ലതുപോലെ യോജിച്ച് വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക വേണമെങ്കിൽ ചെറിയ തീയിൽ വെച്ച് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കാവുന്നതുമാണ്. വെണ്ടയ്ക്ക മസാലയിൽ ചേർന്ന് നല്ലതുപോലെ യോജിച്ച് വന്നു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. വെണ്ടയ്ക്ക മസാല ഇങ്ങനെ തയ്യാറാക്കു. Credit : Shamees kitchen