Making Of Tasty Easy Snack : സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു പ്ലേറ്റ് നിറയെ പലഹാരം നിങ്ങളും തയ്യാറാക്കി വെക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് മൈദപ്പൊടി എടുക്കുക.
അതിലേക്ക് അരക്കപ്പ് തൈര് ചേർക്കുക. ശേഷം കാൽ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പില ചെറുതായി അരിഞ്ഞതും ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ആവശ്യമായ രീതിയിൽ കുറച്ചു കുരുമുളകുപൊടിയും പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ഒരു ബേക്കിംഗ് സോഡാ.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ്. അതിനുശേഷം മാവ് കുറച്ച് സമയം മാറ്റിവയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായിട്ടുള്ള ചട്നി തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും രണ്ട് പച്ചമുളകും ചെറിയ കഷണം ഇഞ്ചി ഒരു നുള്ള് പുളി കുറച്ച് മല്ലിയില വറുത്തെടുത്ത പൊട്ട് കടല ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിനുമുകളിൽ ആയി കടുകും കുറച്ചു കറിവേപ്പിലയും ഒരു നുള്ള് ഉലുവയും താളിച്ച് ഒഴിക്കുക. അടുത്തതായി തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ചൂടായ വെളിച്ചെണ്ണയിലേക്ക് കുറേശ്ശെയായി ഇട്ടുകൊടുത്ത ചെറിയ ഉണ്ടകൾ തയ്യാറാക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. Credit : Neethus Malbar kitchen