Making Of Tasty Bread Snack : സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും അതുപോലെ വീട്ടിലേക്ക് വരുന്നവർ വന്നാലും അവരെയെല്ലാം ഞെട്ടിക്കാൻ നമുക്ക് ഒരു കിടിലൻ വിഭവം തയ്യാറാക്കിയാലോ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോൾ രണ്ടു പച്ചമുളഗ് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കിക്കൊടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക കുറച്ചു മല്ലിയില ചേർത്ത് കൊടുക്കുക.
ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം 6 ബ്രെഡ് ചെറിയ കഷണങ്ങളാക്കിയത് ഇട്ടുകൊടുക്കുക അരക്കപ്പ് മൈദപ്പൊടി ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കുക ശേഷം അതിനു ഉള്ളിലായി മറ്റൊരു ഫാൻ വെച്ച് അതിൽ നെയ് തേച്ചുപിടിപ്പിക്കുക.
ശേഷം ആദ്യം മുട്ടയുടെയും ബ്രഡിന്റെയും മിക്സ് ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി വഴക്കിയ ഉള്ളി ഇട്ടുകൊടുക്കുക. പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയിൽ ഒഴിച്ച് ബാക്കിയുള്ള ബ്രെഡിന്റെയും മുട്ടയുടെയും മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. ഒരു ഭാഗം നല്ലതുപോലെ വെന്തു കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. രണ്ടു ഭാഗവും നല്ലതുപോലെ വെന്തു കഴിയുമ്പോൾ പകർത്തുക. Credit : Shamees kitchen