Making Of Tasty Aval Vada : വൈകുന്നേരം ചൂട് ചായയുടെ കൂടെ കഴിക്കാൻ നല്ല മൊരിഞ്ഞ വട തയ്യാറാക്കിയാലോ. അവൽ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അവൽ എടുത്തു വയ്ക്കുക വെള്ള അവൽ തന്നെ എടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക .
കുതിർന്ന വൈഞ്ഞതിനു ശേഷം വെള്ളമില്ലാതെ മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് നാല് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക അതിനുശേഷം. ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് .,
ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കുറച്ച് കറിവേപ്പില ചെറുതായി അരിഞ്ഞത്, അതിനുശേഷം എരിവിന് കുറച്ച് കുരുമുളകുപൊടി ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക മൂന്ന് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് അരിപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.
വീണ്ടും ഇളക്കി യോജിപ്പിച്ച് മാവ് റെഡിയാക്കിയ ശേഷം പടയുടെ ആകൃതിയിൽ കയ്യിൽ തയ്യാറാക്കുക. അത് കഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഓരോ വടയും അതിലേക്ക് ഇട്ടു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം. Credit : Fathimas curryworld