മഴക്കാലം ആകുന്നതോടെ വീട്ടിൽ പാറ്റ അതുപോലെ ഉറുമ്പ് എന്നിവയെല്ലാം ധാരാളമായി വന്നുതുടങ്ങും കൂടാതെ മറ്റ് ചെറിയ ചില പ്രാണികളും വരുന്നുണ്ടാകും. അതിനെയെല്ലാം വീട്ടിൽ നിന്നും ഓടിക്കുന്നതിന് വേണ്ടി നമ്മൾ പല സാധനങ്ങളും വാങ്ങി വയ്ക്കാറുണ്ടല്ലോ എന്നാൽ അതിന്റെ ഒന്നും യാതൊരു ആവശ്യവുമില്ല.
ഒട്ടും ചെലവില്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഇവയെ ഓടിക്കാൻ ആയി നമുക്ക് ഒരു സ്പ്രേ തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് ഷാമ്പൂ എടുക്കുക ശേഷം അതിലേക്ക് നാല് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ചു വയ്ക്കുക ഇത്ര മാത്രമേയുള്ളൂ വീട്ടിൽ പാറ്റയും എല്ലാം വരുന്ന സ്ഥലങ്ങളിലെല്ലാം നല്ലതുപോലെ സ്പ്രൈ ചെയ്തുകൊടുക്കുക. അതുപോലെ പാറ്റയും ഉറുമ്പ് വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ അവ വരുന്ന ഭാഗത്ത് ഈ സ്പ്രേ അടിച്ചു കൊടുക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും അവിടേക്ക് ഉറുമ്പും പാറ്റയും വരില്ല.
ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ചെറിയ പാറ്റകളും പ്രാണികളും വരുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കണം അല്ലോ. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു സ്പ്രേ വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു വയ്ക്കൂ. Credit :: Malabar corner