Making Of Tasty Special Fish Curry : വ്യത്യസ്തമായ രുചി ഉണർത്തും അങ്കമാലി മീൻ കറി തയ്യാറാക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഒരു സവാള ചെറുതായി ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോൾ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക ശേഷം പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക .
നിങ്ങൾക്ക് ഏത് മീൻ വേണമെങ്കിലും ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ് ശേഷം അടച്ചുവെച്ച് വേവിക്കുക. ചെറുതായി തിളച്ചു വരുമ്പോൾ പുള്ളിക്ക് ആവശ്യമായ രീതിയിൽ മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക മീൻ നല്ലതുപോലെ പാകമാകുമ്പോൾ അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ചെറുതായി ഇളക്കി പകർത്തി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. രണ്ടു വറ്റൽ മുളക് 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ചെറുതായി വാടി വരുമ്പോൾ കുറച്ചു കറിവേപ്പിലയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു നുള്ള് മല്ലിപ്പൊടിയും ഒരു നുള്ള് മുളകുപൊടിയും ചേർത്ത് നന്നായി ചൂടാക്കിയ ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. Credit : mia kitchen