കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് ടേസ്റ്റി ആയിട്ടുള്ള പലഹാരം തയ്യാറാക്കണോ എങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ രണ്ടു ഉരുളൻ കിഴങ്ങ് ആവിയിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. നല്ലതുപോലെ വെന്ത് കഴിഞ്ഞാൽ ഒരു പാത്രത്തിലിട്ട് ഒട്ടും തന്നെ കട്ടയില്ലാതെ ഉടച്ചെടുക്കുക.
ശേഷം അതിലേക്ക് പത്ത് ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക. മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യമായ വറ്റൽമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക.
ഇത്ര മാത്രമേയുള്ളൂ അതിനുശേഷം ഒരു പൈപ്പിൻ ബാഗ് എടുക്കുക അതിന്റെ ഉള്ളിലായി മാവ് മുഴുവനായി നിറച്ച് ചതുരാകൃതിയിൽ ഒരേ വണ്ണത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഓരോന്നായിട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. ശേഷം പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിലും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരം ഉണ്ടാക്കി നോക്കണേ. Credit : mia kitchen