നമ്മുടെ എല്ലാവരുടെയും വീട്ടിലേക്ക് വരുന്ന ഒരു പക്ഷിയാണ് കാക്ക. കാക്ക വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ് കാക്കയുടെ ഓരോ വരവും ഓരോ സൂചനകളാണ് നമുക്ക് നൽകപ്പെടുന്നത്. നമ്മുടെ ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ വരുന്നതിനു മുൻപ് ജീവിതം രക്ഷപ്പെടുന്നതിന് മുൻപ് കാക്ക ചില ലക്ഷണങ്ങളും ശകുനങ്ങളും കാണിക്കാറുണ്ട് എന്നാൽ.
നമ്മുടെ ജീവിതത്തിൽ പല ദോഷകരമായി സാഹചര്യങ്ങൾ വരാൻ പോകുന്നതിനു മുൻപ് അശുഭം ആയിട്ടുള്ള ലക്ഷണങ്ങളും കാക്ക കാണിച്ചു തരാറുണ്ട്. എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് നോക്കാം. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ മരണപ്പെട്ടുപോയ പിതൃക്കൾ നൽകുന്ന സന്ദേശ വാഹകരാണ് കാക്കകൾ. കാക്ക വരുന്ന സമയത്ത് ആഹാരം കൊടുക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്.
ആദ്യത്തെ ലക്ഷണം നമ്മൾ എവിടെയെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് കാക്ക ഇടതുവശത്ത് ഇരുന്ന് കരയുകയാണ് എങ്കിൽ വളരെ അശുഭ ലക്ഷണമാണ്. വലതുഭാഗത്താണ് കാക്ക കരയുന്ന ശബ്ദം കേൾക്കുന്നത് എങ്കിൽ അത് വളരെ ശുഭം ആയിട്ടുള്ള കാര്യമാണ്. അതുപോലെ തന്നെ കാക്ക നിങ്ങളുടെ നേരെ വന്ന് മാറിപ്പോകുന്നതായിട്ട് ഉണ്ടെങ്കിൽ നിങ്ങൾ ഇറങ്ങിയിരിക്കാൻ പോകുന്ന കാര്യം നടക്കാൻ കുറച്ച് താമസം എടുക്കും എന്ന് സൂചനയാണ്.
അതുപോലെ തന്നെ നിങ്ങൾ ഏതെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി പോകുന്ന സമയത്ത് പശുവിന്റെ മുകളിൽ കാക്ക ഇരിക്കുന്നതായി കാണുന്നുണ്ടെങ്കിൽ അത് വളരെ നല്ല ലക്ഷണമാണ്. മറ്റൊരു കാര്യം പിതൃക്കൾക്ക് ബലിയിടാൻ പോകുന്ന സമയത്ത് കാക്കകൾ പരാതിരിക്കുകയും ബലിച്ചോറ് സ്വീകരിക്കാതെ ഇരിക്കുകയും ചെയ്യുന്നത് വലിയ ദോഷമായിട്ടാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories