Dr. Robin Has Come As a Guest At The Women’s College : മലയാള കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി ആണ് ഡോ. റോബിൻ രാധാകൃഷ്ണൻ. നിരവധി പേരാണ് താരത്തിന് ആരാധകരായ ഉള്ളത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ വിന്നർ ആകുമെന്നും ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനെല്ലാം വിപരീതമായാണ് നടന്നത്.
ബിഗ് ബോസ് ഹൗസിനുള്ളിലെ പല പ്രശ്നങ്ങളും കൊണ്ട് പാതിവഴിയിൽ വെച്ച് പുറത്തേക്ക് പോകേണ്ടി വന്നു. എന്നിരുന്നാലും നിരവധി പേരാണ് താരത്തിനെ സ്നേഹിക്കുന്നത്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ വീഡിയോ ആണ്. തിരുവനന്തപുരം വുമൺസ് കോളേജിലെ ക്ഷണം സ്വീകരിച്ച് അതിഥിയായി എത്തിയതാണ് റോബിൻ.
ഒപ്പം ഋതു മന്ത്രയും ഉണ്ടായിരുന്നു. ഇരുവർക്കും വൻ സ്വീകരണമാണ് നൽകിയത്. കോളേജിൽ നടന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടാണ് ഇരുവരും എത്തിയത്. അതിനിടയിലാണ് പരിപാടിയിൽ പങ്കെടുത്ത കുട്ടിയോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് കാണാറുണ്ട് സാർ എന്ന മറുപടിയായിരുന്നു പെൺകുട്ടി നൽകിയത്.
തന്നെ സാർ എന്ന് വിളിക്കേണ്ട എന്നും പകരം ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്നും ആണ് താരം പറഞ്ഞത്. ഇതു പറഞ്ഞു തീരും മുൻപ് വലിയ രീതിയിലുള്ള കരഘോഷങ്ങളും കൈയ്യടികളുമാണ് താരത്തിന് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ താരം തന്നെ തന്റെ വിവാഹ കാര്യം ആരാധകരോട് പറഞ്ഞിരുന്നു. അടുത്ത വർഷം ഫെബ്രുവരിയോട് കൂടി ആയിരിക്കും തങ്ങളുടെ വിവാഹം നടക്കുക എന്നും അറിയിച്ചിരുന്നു. താരത്തിന്റെ കൂടുതൽ വിശേഷണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram