ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് താരൻ തലമുടി ധാരാളമുള്ളവർക്കും കുറച്ച് ഉള്ളവർക്കും ഒരുപോലെ തന്നെ താരൻ വരാം. മുടി കൊഴിഞ്ഞു പോകുന്നതാണ് താരൻ ഉണ്ടാകുന്നതുകൊണ്ട് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നം. അതുകൊണ്ടുതന്നെ താരൻ വരുന്നത് തന്നെ കുറെ ആളുകൾക്ക് പേടിയാണ്.
കൃത്യമായ രീതിയിൽ നമ്മൾ തല വൃത്തിയായി നോക്കുമ്പോൾ താരൻ വരാനുള്ള സാധ്യതയെ നമുക്ക് കുറയ്ക്കാൻ സാധിക്കും എന്നാൽ താരൻ പോയതിനുശേഷം നമ്മുടെ മുടി പഴയതുപോലെ തന്നെ ആകണമല്ലോ. തലമുടി നല്ലതുപോലെ വളർന്നു വരുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി വീട്ടിലുള്ള ഈ സാധനം മാത്രമേ ആവശ്യമുള്ളൂ. ഒരു സവാള എടുക്കുക .
ശേഷം അത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിൽ കുറച്ച് വെള്ളം കൂടി ചേർത്തുന്നത് പോലെ അരച്ചെടുക്കുക. അതുകഴിഞ്ഞ് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക.ശേഷം നിങ്ങളെ രാത്രി കിടക്കുന്നതിനു മുൻപ് അല്ലെങ്കിൽ രാവിലെ കുളിക്കുന്നതിനു മുൻപ് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
രാവിലെയാണെങ്കിൽ നിങ്ങൾ തേച്ചുപിടിപ്പിച്ച് കുറച്ചു സമയം വെച്ചതിനുശേഷം കഴുകി കളയാവുന്നതാണ്.രാത്രിയിൽ കുറച്ചു തേച്ചതിനുശേഷം കൈകൊണ്ട് നല്ലതുപോലെ മസാജ് ചെയ്തു തലമുടി കെട്ടിവെച്ച് പിറ്റേദിവസം രാവിലെ കഴുകി കളയുക. മുടിയുടെ വളർച്ച നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. Credit : grandmother tips