വീട്ടമ്മമാർക്ക് ഇതുപോലെയുള്ള അനുഭവം ഒരു പ്രാവശ്യമെങ്കിലും ഉണ്ടായിട്ടുണ്ടാകും നമ്മൾ അരി അതുപോലെ ധാന്യങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രങ്ങളിൽ കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ ചെറിയ പ്രാണികൾ വരുന്നത് കണ്ടിട്ടില്ലേ പ്രത്യേകിച്ച് മഴക്കാലം ആകുമ്പോഴായിരിക്കും ഇത് കൂടുതലായി കാണപ്പെടുന്നത് വളരെ പ്രയാസമാണ്.
വെയിൽ കൊള്ളുമ്പോൾ ആയിരിക്കും ഈ പ്രാണികൾ എല്ലാം തന്നെ പോകുന്നത് എന്നാൽ ഇപ്പോൾ മഴക്കാലം ആണല്ലോ എന്ത് ചെയ്യും എന്നാണ് ആലോചിക്കുന്നത്. ഇതാ കിടിലൻ മാർഗ്ഗം. അതിനായി ചെയ്യേണ്ടത് അരിയിട്ട് വയ്ക്കുന്ന പാത്രത്തിന്റെ അടിയിൽ ആദ്യം ഒരു ന്യൂസ് പേപ്പർ ഇട്ടു വയ്ക്കുക അതിനുമുകളിൽ അരി ഇടുക .
അതിനുമുകളിൽ വീണ്ടും ന്യൂസ് പേപ്പർ വയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ പ്രാണികൾ വരില്ല. മറ്റൊരു ടിപ്പ് അരിയുടെ ഉള്ളിൽ കുറച്ച് ഗ്രാമ്പു നൂലുകൊണ്ട് കെട്ടി മാല പോലെ കോർത്ത് ശേഷം അതിൽ ഇട്ടു വയ്ക്കുക ഇങ്ങനെ ചെയ്താലും പ്രാണി വരില്ല. മറ്റൊരു ടിപ്പ് ആര്യവേപ്പിന്റെ ഇല അരിയിൽ വച്ച് കൊടുത്താലും പ്രാണികൾ വരില്ല.
അതുപോലെതന്നെ വറ്റൽ മുളക് വച്ചു കൊടുത്താലും ചെറിയ ഉറുമ്പുകൾ വരുന്നതും ഒഴിവാക്കാം. അതുപോലെ ഉണങ്ങിയ മഞ്ഞൾ കഷ്ണങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. ഇതുപോലെയുള്ള ചെറിയ മാർഗ്ഗങ്ങൾ മാത്രം മതി ഈ കുഞ്ഞൻ പ്രാണികളെ അരിയിൽ നിന്നും ധാന്യങ്ങളിൽ നിന്നും ഓടിക്കാൻ. ഇന്ന് തന്നെ ചെയ്തു വെക്കൂ. Credit : Resmees curryworld