മധുര പലഹാരങ്ങളിലും പ്രത്യേകിച്ച് ഉത്സവവേളകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി നമ്മൾ മലയാളികൾ പായസം ഉണ്ടാക്കുമ്പോൾ എല്ലാം ഉണക്കമുന്തിരി ധാരാളമായി ചേർക്കാറുണ്ടല്ലോ. ഉണക്കമുന്തിരി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെയധികം ഗുണമുള്ള കാര്യമാണെന്ന് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
പ്രത്യേകിച്ച് കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇതിൽ പ്രകൃതിദത്തം ആയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ഉയർന്ന രക്തസമ്മർദം അനുഭവിക്കുന്നവരാണ് കഴുത്ത ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെ സഹായിക്കും. ചുവന്ന രക്താണുക്കളുടെ കുറവ് മൂലം അനീമിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയിൽ ഇല്ലാതാക്കുന്നതിന് ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്ന ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ കറുത്ത ഉണക്കമുന്തിരി രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ തന്നെ കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് മലബന്ധപ്രശ്നങ്ങളെയും വയറിലെ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties