പെരുംജീരകം ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്ത് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല ഭക്ഷണത്തിൽ രുചി ഉണ്ടാക്കുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന വിളർച്ച കുറയ്ക്കുന്നതിനുമെല്ലാം പെരുംജീരകം ഒരുപാട് സഹായിക്കുന്നതാണ്.
ഇവിടെ മഴക്കാല രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പനി ജുമാ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകുന്നതിന് വേണ്ടി പെരുംജീരകം കൊണ്ട് നിർമ്മിക്കാൻ പറ്റുന്ന ഒരു ഒറ്റമൂലിയാണ് പറയാൻ പോകുന്നത്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക ഒരു ചെറിയ കഷണം കറുവപ്പട്ട ചേർത്തു കൊടുക്കുക രണ്ട് ജാതിക്കയുടെ തോല് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. നന്നായി തന്നെ തിളച്ച് നിറമെല്ലാം മാറി വരേണ്ടതാണ് ശേഷം വെള്ളം അടിച്ചു ഒരു ഗ്ലാസ്സിലേക്ക് പകർത്തുക.
ഈ വെള്ളം നിങ്ങൾ ദിവസത്തിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും കുടിക്കുക. ജലദോഷം ചുമ പോലെയുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നതിനും അമിതഭാരം കുറയ്ക്കുന്നതിനും എല്ലാവിധ വളരെ ഉപകാരപ്രദമാണ്. അപ്പോൾ എല്ലാവരും തന്നെ തയ്യാറാക്കി വെക്കൂ. Credit : tip of idukki