Making Of Tasty Fish Fry : മീൻ ഫ്രൈ ഇനി രുചി ഒന്നും തന്നെ പോകില്ല നല്ല റസ്റ്റോറന്റ് സ്റ്റൈൽ ആയി ഇനി എല്ലാ വീട്ടമ്മമാർക്കും തയ്യാറാക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ മാത്രം മതി. ആദ്യം തന്നെ ഏത് മീനാണോ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനായി മിക്സിയുടെ ഒരു ചെറിയ ജാർ എടുക്കുക.
അതിലേക്ക് 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക ഒരു വലിയ കഷണം ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക പത്ത് ചുവന്നുള്ളി ചേർത്തു കൊടുക്കുക കുറച്ചു കറിവേപ്പില രണ്ട് പച്ചമുളക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി. അതിലേക്ക് സ്പെഷ്യൽ ചിക്കൻ മന്തി മസാല ചേർത്തു കൊടുക്കുക.
അര ടീസ്പൂൺ ചാർട്ട് മസാല ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക.രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് തേച്ചുപിടിപ്പിക്കുക.
അതുകഴിഞ്ഞ് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. അത് കഴിഞ്ഞതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. മീഡിയം തീയിൽ വെച്ച് പൊരിച്ചെടുക്കുക. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. മീൻ എല്ലാം തന്നെ പൊരിച്ചെടുത്ത് കഴിഞ്ഞാൽ അവസാനമായി കുറച്ച് കറിവേപ്പിലയും ചേർത്ത് പകർത്തി വയ്ക്കാം. Credit : Lillys natural tips