Kerala Style Udacha carrot curry : നമ്മൾ പല പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ടും കറി ഉണ്ടാക്കുന്നവർ ആണല്ലോ. ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു കറി നിങ്ങൾ തയ്യാറാക്കി നോക്കൂ പിന്നെ ഇഷ്ടമുള്ള കറി ഏതാണെന്ന് ചോദിച്ചാൽ നിങ്ങൾ ഇത് മാത്രമേ പറയൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 200 ഗ്രാം ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം 12ചുവന്നുള്ളി അതിലേക്കിട്ട് നന്നായി വഴറ്റിയെടുക്കുക മഴ വരുമ്പോൾ ക്യാരറ്റ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മൂന്ന് പച്ചമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വേവിക്കാൻ അടച്ചു വയ്ക്കുക. ഇതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
ശേഷം അര ടീസ്പൂൺ ചെറിയ ജീരകം കാൽ ടീസ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ മുളകുപൊടി മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കാരറ്റ് നല്ലതുപോലെ വെന്ത് കഴിയുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക .
നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം ചെറുതായി ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക. തൈര് ചേർത്താൽഅധികം ചൂടാക്കാൻ പാടില്ല. അതിനുശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കുക ശേഷം അര ടീസ്പൂൺ കടുകും കുറച്ച് വറ്റൽ മുളക് കറിവേപ്പില ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Shamees kitchen