Making Of Tasty Idiyappam Kuruma Curry : രാവിലെ കിടിലൻ ബ്രേക്ക് ഫാസ്റ്റ് തന്നെ. വീട്ടിലേക്ക് വരുന്ന വിരുന്നുകാരൻ ഞെട്ടിക്കാൻ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാം. ഇതുപോലെ ഒരു ഇടിയപ്പവും കുക്കറിൽ പെട്ടെന്നൊരു ഗ്രീൻപീസ് കറിയും തയ്യാറാക്കൂ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് ചൂടുവെള്ളം കുറേശ്ശെയായി ചേർത്ത് മാവ് തയ്യാറാക്കുക.
നല്ലതുപോലെ സോഫ്റ്റ് ആയി തയ്യാറാക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക.അതിനുശേഷം സേവനാഴി എടുത്ത് അതിൽ എല്ലാം വെളിച്ചെണ്ണ തേച്ചു കൊടുത്തതിനുശേഷം മാവ് അതിലേക്ക് ഇട്ട് ഒരു വാഴയിലയിലേക്ക് വട്ടത്തിൽ പരത്തി പിഴിയുക. നിങ്ങൾക്ക് എത്ര ഇടിയപ്പം വേണമോ അത്രയും തയ്യാറാക്കി വയ്ക്കുക .
അതിനുശേഷം ഒരു ഇഡ്ഡലിപാത്രത്തിൽ വെള്ളം വെച്ച് ആവി വരുമ്പോൾ ഇടിയപ്പം എല്ലാം ആവിയിൽ വേവിച്ചെടുക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് റോസ്റ്റ് ചെയ്യുക ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു കപ്പ് ഗ്രീൻപീസ് ഒരു ഉരുളൻ കിഴങ്ങ് ഒരു ക്യാരറ്റ് മൂന്ന് പച്ചമുളക്.
ഇതെല്ലാം അരിഞ്ഞ് എടുത്തത് ഒരു കപ്പ് രണ്ടാം പാൽ ആവശ്യത്തിന് ഉപ്പ് ഒരു ഏലക്കായ ഒരു ഗ്രാമ്പു ഒരു കറുവപ്പട്ട, ഒരു ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് കഴിഞ്ഞതിനുശേഷം പച്ചക്കറികൾ ചെറുതായി ഉടച്ചു കൊടുക്കുക ശേഷം അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് പകർത്തി വയ്ക്കാം. അതിലേക്ക് കറിവേപ്പില കടുക് വറ്റൽമുളക് എന്നിവ വറുത്ത് താളിക്കുക. രുചികരമായ ഇടിയപ്പവും ഗ്രീൻപീസും ഇതുപോലെ തയ്യാറാക്കു. Credit : Sheeba’s recipe