നമ്മൾ മലയാളികൾക്ക് മീൻ ഉപയോഗിച്ച് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഒട്ടും താല്പര്യമില്ലാത്ത ഒരു കാര്യം എന്നു പറയുന്നത് മീൻ വൃത്തിയാക്കുന്ന കാര്യമാണ്.കാരണം പല മീനുകൾക്കും ചിതമ്പൽ ഉണ്ടാകും. നമ്മൾ സാധാരണ കത്തി ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കുമ്പോൾ അത് നമ്മുടെ ശരീരത്തിലേക്ക് എല്ലാം തെറിക്കാനും മറ്റു പരിസരങ്ങളിലേക്ക് ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്.
പിന്നീട് അവിടെയെല്ലാം ചീത്ത മണവും പരക്കും. അതുകൊണ്ടുതന്നെ അത്തരം മീനുകൾ വൃത്തിയാക്കുവാൻ എല്ലാവർക്കും തന്നെ ഒരു മടിയാണ്. എന്നാൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. കത്തിയും കത്രികയും ഇല്ലാതെ തന്നെ മീനിന്റെ ചിതമ്പൽ കളയാം.
അതിനായി വെറും ഒരു സ്പൂൺ മാത്രം മതി. ഇതാകുമ്പോൾ എവിടേക്കെങ്കിലും തെറിക്കും എന്ന പേടി വേണ്ട. അതിനായി ആദ്യം തന്നെ ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് സാധാരണ കത്തികൊണ്ട് വൃത്തിയാക്കുന്നതുപോലെ തന്നെ സ്പൂൺ കൊണ്ട് മീനിന്റെ ചിതമ്പൽ എല്ലാം തന്നെ കളയുക. വളരെ പെട്ടെന്ന് ചെയ്യാൻ സാധിക്കുന്നതാണ് അതുപോലെ തന്നെ ഇത് ചെറിയ കുട്ടികൾക്ക് വേണമെങ്കിലും എളുപ്പത്തിൽ ചെയ്യാം.
അതിനുശേഷം സാധാരണ നിങ്ങൾ മീന്വൃത്തിയാക്കുന്നതുപോലെ കത്തിയും കത്രികയും ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കാം. ആ ധൈര്യമായി തന്നെ മീൻ വൃത്തിയാക്കുന്ന പണി കുട്ടികൾക്ക് കൊടുക്കാം. സ്പൂൺ ആയതുകൊണ്ട് യാതൊരു അപകടം സാധ്യതയും ഉണ്ടാകില്ല. ഇനിമുതൽ മീൻ വൃത്തിയാക്കാൻ സ്പൂൺ മാത്രം മതി. Credit : grandmother tips