ക്യൂട്ട് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നസ്രിയ. വൈറൽ ആയി ചിത്രങ്ങൾ. | Nasriya’s New Photos Are Going Viral On Social Media.

Nasriya’s New Photos Are Going Viral On Social Media : പളുങ്ക് എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന താരമാണ് നസ്രിയ. ആദ്യ ചിത്രത്തിൽ തന്നെ മലയാളി പ്രേക്ഷകരുടെ മുഴുവൻ മനസ്സ് കീഴടക്കിയ താരമാണ് നസ്രിയ.മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി വേഷമിട്ടു.

മലയാളത്തിലെ ഒരു പിടി മികച്ച നടന്മാരുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനുണ്ടായി. പിന്നീട്മലയാള സിനിമയുടെ മികച്ച നായകന്മാരിൽ ഒരാളായ ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിനുശേഷം കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു ഫഹദിന്റെ തന്നെ നായികയായി ട്രാൻസ് എന്ന സിനിമയിൽ വേഷമിട്ടു.

ഇരുവരും ഒന്നിച്ച് എത്തിയ സിനിമകളെല്ലാം വെള്ളിത്തിരയിൽ വലിയ വിജയമായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പുതിയ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് നസ്രിയ. ഇപ്പോൾ തെലുങ്കിൽ നാനിയോടൊപ്പം ചെയ്ത ആഹാ സുന്ദര എന്ന ചിത്രം വലിയ വിജയമാണ്.

നസ്രിയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. ഒരുപാട് കമന്റുകളാണ് ചിത്രത്തിനു താഴെ എത്തിച്ചേരുന്നത്.നസ്രിയ എന്ത് ക്യൂട്ട് ആണ് എന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകർ ഉള്ള വ്യക്തി ആണ് നസ്രിയ അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് ആണ് ഹിറ്റ്‌ ആവാറുള്ളത്. അത്തരത്തിൽ തന്നെ ഏറ്റെടുക്കുകയാണ് പുതിയ ചിത്രവും.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *