നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഓട്ട് പാത്രങ്ങൾ ഉണ്ടായിരിക്കും കൂടുതലായും നമ്മൾ ദിവസവും ഉപയോഗിക്കുന്ന വിളക്കുകൾ ഉപയോഗിച്ചതിനു ശേഷം ചിത്രത്തിൽ കാണുന്നതുപോലെ ആകാറില്ല. എണ്ണമഴക്കിന്റെയും കരിഞ്ഞ പാടുകളും എല്ലാം തന്നെ അതിന്റെ മുകളിൽ ഉണ്ടാകും. സാധാരണ സോപ്പ് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കിയാൽ ഒന്നും തന്നെ പാടുകൾ ഒന്നും പോകില്ല.
ദിവസവും വിളക്ക് വയ്ക്കുന്ന വീടുകളിലുള്ള വീട്ടമ്മമാർക്ക് അറിയാം വിളക്ക് വൃത്തിയാക്കാൻ എടുക്കുന്ന സമയത്ത് ആയിരിക്കും അതിൽ എണ്ണ കറയുടെയും അതുപോലെതന്നെ തിരി കഴിഞ്ഞ പാടുകളും ഉണ്ടാവുക സാധാരണ സോപ്പ് ഉപയോഗിച്ച് ഒരച്ച് വൃത്തിയാക്കുമ്പോൾ വിളക്ക് വൃത്തിയാക്കുകയും ഇല്ല. അതുപോലെ തന്നെ കറുത്ത പാടുകൾ പോവുകയുമില്ല. എന്നാൽ ഇനി ഇതുപോലെ വൃത്തിയാക്കിയാൽ മാത്രം മതി.
അതുകൊണ്ട് അതിനെ പറ്റിയ വളരെ ചിലവ് കുറഞ്ഞ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നമ്മുടെ വീടിന്റെ പരിസരത്തെല്ലാം ഒരു ചെറിയ ഇഷ്ടിക കക്ഷണം കിട്ടാതെ ഇരിക്കില്ലല്ലോ. അതുകൊണ്ട് നമുക്ക് വൃത്തിയാക്കാം. ഇഷ്ടിക കഷണം എടുത്ത് നല്ലതുപോലെ പിടിക്കുക നന്നായി പൊടിച്ചതിനു ശേഷം അതിൽകുറച്ചു നാരങ്ങാനീര് ഒഴിച്ചുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അത് വിളക്കിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക. വിളക്ക് മാത്രമല്ല മറ്റ് ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും ഇതുപോലെ വൃത്തിയാക്കാം
. തേച്ച് പിടിപ്പിച്ചതിനു ശേഷം കുറച്ച് സമയം വയ്ക്കേണ്ടതാണ് അത് കഴിഞ്ഞ് ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. മറ്റ് എന്തുകൊണ്ട് വൃത്തിയാക്കിയാലും ഇതുപോലെ വൃത്തിയാകില്ല.ഒരു പ്രാവശ്യം നിങ്ങൾ ഇതുപോലെ വൃത്തിയാക്കി നോക്കൂ ശേഷം ഇഷ്ടികയുടെ പൊടി തയ്യാറാക്കി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Prarthana’ s world